"

BREAKING NEWS


ഒമാനിലെ പ്രമുഖ വ്യവസായി ശൈഖ് സുഹൈല്‍ സലിം ബഹ്വാന്‍

advertise here

മസ്‌കത്ത് / ഒമാനിലെ പ്രമുഖ വ്യവസായികളില്‍ ഒരാളായ ശൈഖ് സുഹൈല്‍ സലിം ബഹ്വാന്‍ അന്തരിച്ചു.  സുഹൈല്‍ ആന്റ് സഊദ് ബഹ്വാന്‍ ഗ്രൂപ്പിന്റെ സഹസ്ഥാപകനായിരുന്നു അദ്ദേഹം. പിന്നീട് സുല്‍ത്താനേറ്റിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ സുഹൈല്‍ ബഹ്വാന്‍ ഗ്രൂപ്പിന്റെ ചെയര്‍മാനായും സേവനമനുഷ്ഠിച്ചു.

രാജ്യത്തിന്റെ സ്വകാര്യമേഖലയുടെ വളര്‍ച്ചയെ രൂപപ്പെടുത്തുന്നതില്‍ സഹായിച്ചതിലൂടെയും ഒരു ചെറിയ വ്യാപാര സംരംഭത്തില്‍ നിന്ന് കോടിക്കണക്കിന് ഡോളര്‍ ആസ്ഥിയുള്ള വൈവിധ്യമാര്‍ന്ന സംരംഭങ്ങളുടെ സാമ്രാജ്യമാക്കി തന്റെ ആദ്യകാല സംരംഭങ്ങളെ മാറ്റിയതിലൂടെയും ശൈഖ് സുഹൈല്‍ ബഹ്വാന്‍ ശ്രദ്ധേയനായി.

ഒമാനിലുടനീളം വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹിക ക്ഷേമം തുടങ്ങി വിപുലമായ ജീവകാരുണ്യ സംഭാവനകള്‍ക്കും സംരംഭകത്വ കാഴ്ചപ്പാടിനും അദ്ദേഹം മാതൃകയായിരുന്നു. സുല്‍ത്താനേറ്റിന്റെ കോര്‍പ്പറേറ്റ് മേഖലയുടെ ഒരു യുഗത്തിന്റെ അവസാനമാണ് ശൈഖ് സുഹൈല്‍ ബഹ്വാന്റെ വിയോഗം.

Advertisement
BERIKAN KOMENTAR ()