തൃശ്ശൂർ വെടിക്കെട്ടപകടം: 11 പേർ ചികിത്സയിൽ, 5 പേരുടെ നില ഗുരുതരം, ജീവൻ നഷ്ടമായത് 13 പേർക്ക്, 6 പേരുടെ ആരോഗ്യനില തൃപ്തികരം
കൊയമ്പത്തൂർ /വാൽപ്പാറ ദുരന്തത്തിൽ ഒരാൾ കൂടി മരിച്ചു. പള്ളിപ്പറമ്പ് സ്കൂൾ ഡ്രൈവർ നൗഷാദ് അലിയാണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. കൊയമ്പത്തൂരിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കുകയായിരുന്നു. തീവ്രപരിചരണവിഭാഗത്തിൽ കഴിയവെ ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്.
നൗഷാദ് അലിയുടെ മരണത്തിൽ ചികിത്സാപിഴവുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രം ഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നൗഷാദ് അലിയുടെ ആരോഗ്യത്തിൽ നേരിയ പുരോ ഗതിയുണ്ടായിരുന്നു. എന്നാൽ ഇന്ന് പുലർച്ചെയോടെ ആരോ ഗ്യനില വഷളായി എന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. ആരോഗ്യനില
വഷളായിട്ടും ഡോക്ടർ എത്താൻ രണ്ട് മണിക്കൂറോളം വൈകിയെന്നാണ് കുടുംബത്തിന്റെ ആരോപണം. തുടർന്ന് ആശുപത്രി ജീവനക്കാരും നൗഷാദിന്റെ ബന്ധുക്കളും തമ്മിൽ വാക്കുതർക്കമുണ്ടായി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Advertisement