തൃശൂർ / തൃശൂർ മുണ്ടത്തിക്കോട് അപകടത്തിൽ മരണസംഖ്യ ഉയരുന്നു. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി പ്രവീൺ മരിച്ചതോടെ മരിച്ചവരുടെ എണ്ണം 14 ആയി. നാല് പേരെ കാണാതായതായി തൃശൂർ ജില്ലാ കലക്ടർ അറിയിച്ചു. 10 പേർ ചികിത്സയിൽ തുടരുകയാണ്. തൃശ്ശൂർ മെഡിക്കൽ കോളജ് മോർച്ചറിക്ക് മുന്നിൽ ഉറ്റവരെ തേടി ബന്ധുക്കൾ രാവിലെ മുതൽ ഓടിയെത്തി. 9 മൃതദേഹങ്ങളിൽ തിരിച്ചറിഞ്ഞ 8 എണ്ണവും ബന്ധുക്കൾ ഏറ്റുവാങ്ങി. തൃശൂർ പഴയന്നൂർ സ്വദേശി സുദർശനൻ (54), പാലക്കാട് കല്ലൂർ, സ്വദേശി വാസുദേവൻ (54), തൃശൂർ കുണ്ടന്നൂർ സ്വദേശി സുവിൻ (39), മലപ്പുറം ആലംകോട് സ്വദേശി മണികണ്ഠൻ(60), മലപ്പുറം പെരിന്തൽമണ്ണ സ്വദേശി സുബ്രമണ്യൻ (50), തൃശൂർ കോട്ടപ്പുറം സ്വദേശി മണികണ്ഠൻ എന്നിവരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞ് കൈമാറിയത്.
എന്നിവരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞ് കൈമാറിയത്. ഇനിയും 29 ശരീര ഭാഗങ്ങളും പൂർണ്ണമായും കത്തിക്കരിഞ്ഞ ഒരു ശരീരവും മോർച്ചറിയിൽ അവശേഷിക്കുകയാണ്. അതിനിടെ, വെടിക്കെട്ട് അപകടം നടന്ന സ്ഥലത്ത് നിന്ന് നാല് പേരെ കാണാനില്ലെന്ന് തൃശൂർ ജില്ലാ കലക്ടർ ശിഖ സുരേന്ദ്രൻ പറഞ്ഞു. ബന്ധുക്കളിൽ നിന്ന് ലഭിച്ച ഡിഎൻഎ സാമ്പിൾ ശേഖരിച്ചതായും കളക്ടർ അറിയിച്ചു. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി പ്രവീൺ കൂടി മരിച്ചതോടെ മരണസംഖ്യ 14 ആയി ഉയർന്നിരിക്കുകയാണ്. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പത്ത് പേരിൽ നാലുപേരുടെ നില ഗുരുതരമാണ്. മുണ്ടത്തിക്കോട് സ്വദേശിയായ ലൈസൻസി സതീഷ് വെന്റിലേറ്ററിൽ തുടരുകയാണ്.
Advertisement