കാസർഗോഡ് /പതിനേഴുകാരനെ 36 കാരി പീഡിപ്പിച്ചതായി പരാതി. രാജപുരം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. യുവതിക്കെതിരെ പോക്സോ വകുപ്പുപ്രകാരം കേസെടുത്തു. ഹൊസ്‌ദുർഗ് പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു പോക്സോ കേസിലെ പ്രതിയാണ് പതിനേഴുകാരൻ.
രാജപുരം പൊലീസ് സ്‌റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനേഴുകാരന്റെ പരാതിയിലാണ് 36കാരിക്കെതിരെ ഹൊസ്‌ദുർഗ് പോലീസ് പോക്സോ പ്രകാരം കേസെടുത്തത്. സംഭവം നടന്നത് രാജപുരം പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അവിടേക്ക് കൈമാറി.
ഹൊസ്‌ദുർഗ് പോലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു പോക്സോ കേസിലെ പ്രതിയാണ് പതിനേഴുകാരൻ. ഈ കേസിൽ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തപ്പോഴാണ് നേരത്തെ യുവതി പീഡിപ്പിച്ച വിവരം ആൺകുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് പോലീസ് കേസടുക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് രാജപുരം പൊലീസ് അറിയിച്ചു.
Advertisement