നീലേശ്വരം /നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ ആകാശപാത നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് പരിശോധന നടത്താനായി ദേശീയപാത അതോറിറ്റി കൺസൾട്ടന്റും സംഘവും സ്ഥലപരിശോധന നടത്തി. ഇന്ന് വൈകുന്നേരമാണ് ദേശീയപാത അതോറിറ്റി കൺസൾട്ടന്റ് മല്ലികാർജുനയും സംഘവും സ്ഥല പരിശോധന നടത്തിയത്. അതേസമയം നീലേശ്വരം പഴയ പാലത്തിന്റെ കാര്യക്ഷമത പരിശോധിക്കാൻ ഈ മാസം 24 ന് ചെന്നൈ ഐ.ഐ ടി സംഘം നീലേശ്വരത്ത് എത്തുമെന്ന് മല്ലികാർജുന അറിയിച്ചു.മുൻസിപ്പൽ ചെയർമാൻ പി പി മുഹമ്മദ് റാഫിയുടെ നിർദ്ദേശപ്രകാരം കമ്മിറ്റി കൺവീനർ ഇ ഷജീർ , നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ സതീശൻ , കൗൺസിലർമാരായ കെ.സതീശൻ , ഒ.കെ സതി , അഡ്ഹോക്ക് കമ്മിറ്റി അംഗങ്ങളായ സേതു ബങ്കളം, അഡ്വ. കെ പി നസീർ , ഭാസ്കരൻ ആനച്ചാൽ എം വി ഭരതൻ തുടങ്ങിയവർ ഉദ്യോഗ സംഘവുമായി സംസാരിച്ചു. മല്ലികാർജുനയ്ക്കൊപ്പം ഉദ്യോഗസ്ഥരായ ശ്രീനിവാസ് , ബാലകൃഷ്ണ , അപ്പാച്ചി എന്നിവരും ഉണ്ടായിരുന്നു.നഗരസഭയും അഡ്ഹോക് കമ്മിറ്റിയും ദേശീയ പാത അതോറിറ്റിക്ക് നിരന്തരം നൽകിയ നിവേദനങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ഫലമായാണ് അധികൃതർ എത്തിയത്.
Advertisement