കളമശേരി /ദേശീയപാതയിൽ കുസാറ്റ് കവലയ്ക്ക് സമീപം മുനിസിപ്പൽ ഓഫീസിനു എതിർവശം നിയന്ത്രണം തെറ്റിയ ആലുവയിൽ നിന്നും എയർ കണ്ടീഷനർ ഉപകരങ്ങളുമായി പോവുകയായിരുന്ന പിക്കപ്പ് വാൻ മെട്രോ പില്ലർ 315ൽ ഇടിച്ച് രണ്ടുപേർക്ക് പരുക്കേറ്റു.
പരുക്കേറ്റ കുമ്പളം അറക്കൽ അഹദ് അൻവർ(20)നെ പത്തടി പ്പാലത്തെ സ്വകാര്യ ആശുപത്രിയിലും മറ്റൊരാളെ എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് 3നായിരുന്നു അപകടം. പരുക്കേറ്റവരെ ഏലൂരിൽ നിന്നും എത്തിയ അഗ്നിശമന സേനാംഗങ്ങൾ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
Advertisement