നീലേശ്വരം / നീലേശ്വരം നഗര വികസന ചരിത്രത്തില്‍ നാഴികകല്ലായി മാറുന്ന നീലേശ്വരം രാജാറോഡ് വികസന പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്.
രാജാറോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമായ 15.85 കോടി രൂപ കിഫ്ബി പദ്ധതി നിര്‍വ്വഹണം നടത്തുന്ന കെ.ആര്‍.എഫ്.ബി മുഖേന റവന്യൂ വകുപ്പിന് കൈമാറി.
റോഡ് വികസനത്തിനാവശ്യമായ ഭൂമിയും കെട്ടിടവും ഏറ്റെടുക്കുന്നതിനുള്ള 19/1 നോട്ടിഫിക്കേഷന്‍ റവന്യൂ വകുപ്പ് ഉടന്‍ പുറത്തിറക്കും. ഇതോടെ ഉടമകള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കി ഭൂമിയും കെട്ടിടവും ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഭൂവുടമകള്‍ക്ക് പുറമെ അംഗീകൃത വ്യാപാരികള്‍ക്കുള്ള നഷ്ടപരിഹാരം ഉള്‍പ്പെടെയാണ് തുക നല്‍കിയിരിക്കുന്നത്.
Advertisement