താമരശ്ശേരി / ചുരത്തിലെ എട്ടാം വളവിൽ വലിയ ലോറി ബ്രേക്ക്ഡൗൺ ആയതിനെത്തുടർന്ന് കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു.
ചുരത്തിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വലിയ വാഹനമായതിനാൽ ഇത് നീക്കം ചെയ്യാൻ കൂടുതൽ സമയമെടുക്കുമെന്നാണ് സൂചന
ചുരം വഴി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കണം
Advertisement