"

BREAKING NEWS

AD

AD

തൃശൂർ ചേലക്കര സ്വദേശി അൻ സാറിൻ്റെ മരണം കൊലപാതകം

advertise here



തൃശൂർ / ചേലക്കര പുലാക്കോട് സ്വദേശി അൻസാറിൻ്റെ (27) മരണം കൊലപാതകം. സംഭവത്തിൽ സഹോദരൻ പുലാക്കോട് പുളിക്കൽ വീട്ടിൽ അൻവറിനെ ചേലക്കര പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് അൻസാറിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം തലയിലേറ്റ ആഴത്തിലുള്ള മുറിവാണെന്നു പോസ്റ്റ്മോർട്ടം പരിശോധനയിൽ വ്യക്തമായിരുന്നു. അസ്വാഭാവിക മരണത്തിന് ചേലക്കര പൊലീസ് കേസെടുത്തിരുന്നു. വീടിനുള്ളിൽ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് പൊലീസ് അൻസാറിന്റെ സഹോദരൻ അൻവറിനെ അറസ്റ്റ് ചെയ്ത‌ത്.
Advertisement
BERIKAN KOMENTAR ()