"

BREAKING NEWS

AD

AD

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സ യിലായിരുന്ന യുവാവ് മരിച്ചു

advertise here


കൊയിലാണ്ടി /
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
പേരാമ്പ്ര പാണ്ടിക്കോട് നാഗത്ത് സ്വദേശിയായ സ്മിഷാദ് (44) മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെ അന്തരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
കടുത്ത പനിയെ തുടർന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നടത്തിയ രക്ത പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ആരോഗ്യനില വഷളായതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഐസിയുവിൽ പ്രവേശിപ്പിച്ച സ്മിഷാദിനെ ഡയാലിസിസിന് വിധേയനാക്കിയെങ്കിലും  ഉച്ചയോടെ മരണപ്പെട്ടു.
പരേതനായ പത്മനാഭൻനായരുടെയും ഓമനയുടെയും മകനാണ്.
സഹോദരങ്ങൾ: സ്മിത, സ്മിതേഷ് (പാണ്ടിക്കോട് ക്ഷീരോൽപാദക സഹകരണ സംഘം)
Advertisement
BERIKAN KOMENTAR ()