ഇരിക്കൂർ / ഇരിക്കൂറിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.
ബൈക്ക് യാത്രികനായ ബ്ലാത്തൂരിലെ യദുപ്രകാശ് (26) ആണ് മരിച്ചത്.
സംഗീതിനെ
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 9.30-ഓടെ ഇരിക്കൂർ സിദ്ധിഖ് നഗറിന് സമീപമാണ് സംഭവം. ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.
മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് ഇരിക്കൂർ പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. സംസ്‌കാരം നാളെ ഉച്ചക്ക് നടക്കും
Advertisement