കാഞ്ഞിരപ്പള്ളി /
കൂട്ടിക്കൽ ചന്തക്കടവ് ഭാഗത്ത് വയോധികയായ വീട്ടമ്മയുടെ സ്വർണ്ണമാല പൊട്ടിച്ചോടിയ കവർച്ചക്കാരനെ നാട്ടുകാർ സാഹസികമായി പിടികൂടി. ചന്തക്കടവ് തനിച്ചു താമസിക്കുന്ന ശാന്തമ്മ കൃഷ്ണൻകുട്ടിയുടെ മാല കവർന്ന പ്രതിയെയാണ് നാട്ടുകാർ പിന്തുടർന്ന് പിടികൂടിയത്. പുഞ്ചവയൽ ആരക്കുന്ന് സ്വദേശി ലിബിനാണ് പിടിയിലായത്. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം നടന്നത്.
കുടിക്കുവാൻ വെള്ളം ചോദിച്ചാണ് പ്രതി എൺപത് വയസ്സോളം പ്രായമുള്ള ശാന്തമ്മയുടെ വീട്ടിൽ എത്തിയത് . വെള്ളം കൊടുത്തപ്പോൾ പ്രതി ഗ്ലാസ് നിലത്തറിയുകയും , തുടർന്ന് ശാന്തമ്മയെ തള്ളിമറിച്ചിടുകയും, കഴുത്തിൽ കിടന്ന സ്വർണ്ണമാല ബലമായി പൊട്ടിച്ചെടുത്ത് ഓടുകയായിരുന്നു. ശാന്തമ്മയുടെ നിലവിളി കേട്ട് അയൽക്കാരാണ് ആദ്യം ഓടിയെത്തിയത്. തുടർന്ന് വിവരം അറിഞ്ഞ നാട്ടുകാർ സംഘമായി മോഷ്ടാവിനെ പിന്തുടരുകയായിരുന്നു . അര കിലോമീറ്ററോളം പ്രതിയുടെ പിന്നെലെ ഓടിയ നാട്ടുകാർ ഒടുവിൽ നാരകംപുഴ യൂണിയൻ ബാങ്കിന് സമീപത്ത് വെച്ചാണ് പ്രതിയെ കീഴടക്കിയത്. ഓട്ടത്തിനിടയിൽ മോഷ്ടാവ് മാല ഉപേക്ഷിച്ചെങ്കിലും നാട്ടുകാർ തിരഞ്ഞു കണ്ടെത്തി.
Advertisement