clt
കണ്ണാടിപ്പറമ്പ്/ കണ്ണാടിപ്പറമ്പ് ഹൈസ്കൂളിന് സമീപം ഇന്നലെ വൈകുന്നേരം ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനട യാത്രക്കാരനായ വയോധികൻ മരിച്ചു. എൻ.കെ. ഗോപാലൻ (79) ആണ് മരിച്ചത്.ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു അപകടം. കാൽനടയായി പോവുകയായിരുന്ന ഇദ്ദേഹത്തെ ബൈക്ക് ഇടിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.തുടർച്ചയായി അപകടങ്ങൾ നടക്കുന്ന ഈ മേഖലയിൽ ഇന്നലെ തന്നെ അധികൃതർ ഇടപെട്ട് വേഗനിയന്ത്രണ ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. മൂന്നു മാസത്തിനിടെ ഇവിടെയുണ്ടായ വാഹനാപകടങ്ങളിൽ മൂന്നു പേരാണ് മരിച്ചത്.
ഭാര്യ:
കെ.കെ.ഇന്ദിര മക്കൾ:കെ.കെ.സുമ(കണ്ണൂർ ട്രഷറി), തുഷാര (സി.പി.ഒ, വനിതാസെൽ, കണ്ണൂർ). മരുമക്കൾ: പരേതനായ രാജേഷ് കുമാർ (ചട്ടുകപ്പാറ),പി. മധുസൂദനൻ (കണ്ണാടിപ്പറമ്പ്).
സഹോദരങ്ങൾ:
സംസ്കാരം നാളെ ഉച്ചക്ക് നടക്കും
Advertisement