ഏലൂർ /കേരളത്തിന്റെ ആത്മീയ നവോത്ഥാനത്തിന് കർമ്മലീത്താസഭ നൽകിയ സേവനം പ്രശംസനീയമാണെന്ന് കണ്ണൂർ രൂപത സഹായമെത്രാൻ ഡോ.ഡെന്നിസ് കുറുപ്പശ്ശേരി ഉദ്ബോധിപ്പിച്ചു . മഞ്ഞുമ്മൽ കർമ്മലീത്ത ധ്യാനകേന്ദ്ര (സി ആർ സി)ത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പഞ്ചദിന മഞ്ഞുമ്മൽ സുവിശേഷ മഹോത്സവം 2026 സമാപനസമ്മേളനം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ബിഷപ്പ്. തുടർന്ന് സമൂഹ ദിവ്യബലിയിലും ബിഷപ്പ് മുഖ്യ കാർമികനായി. മാക്സിമില്യൻ കോൾബെ സെമിനാരി റെക്ടർ ഫാ.ജോസി കൊച്ചാപ്പിള്ളി വചന പ്രഭാഷണം നടത്തി. ദിവ്യകാരുണ്യ ആരാധനയ്ക്ക് ഫാ.റാഫ്സൺ പീറ്റർ നേതൃത്വം നൽകി. സി ആർ സി ഡയറക്ടർ ഫാ.അഗസ്റ്റിൻ പുതിയ കുളങ്ങര , ഫാ.ഷിബു സേവ്യർ, ഫാ. ജോർജ് കടപ്പുറത്തുതയ്യിൽ , ഫാ. ബോബി സേവ്യർ ,ഫാ. സ്റ്റീജൻ കണക്കശ്ശേരി , ഫാ. ജോർജ് കവുങ്ങുവളപ്പിൽ , ഫാ. ആൽബിൻ തോമസ് എന്നിവരും സന്നിഹിതരായിരുന്നു.
Advertisement