"

BREAKING NEWS

AD

AD

ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തീപിടിച്ചു യുവാവിന് ദാരുണാന്ത്യം

advertise here



ഇരിട്ടി /
ഉളിയിൽ നരയം പാറ പെട്രോൾ പമ്പിന് മുൻവശം ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പെരിങ്ങത്തൂർ സ്വദേശി മുഹമ്മദ് തസ്ലീമാണ് (26) മരിച്ചത്.
ഇരിട്ടിഭാഗത്ത് നിന്നും മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്. 
വൈദ്യുതി തൂണിലിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് തൊട്ടടുത്ത ഡ്രൈനേജിലേക്ക് വീണ് ബൈക്ക് പൂർണ്ണമായും കത്തിനശിച്ചു. യുവാവിന് എഴുനേൽക്കാൻ പറ്റാതെ ഡ്രൈനേജിലും ബൈക്കിനുമിടയിൽ കുടുങ്ങി ഗുരുതരമായ രീതിയിൽ ശരീരമാസകലം പൊള്ളലേറ്റു . ഓടികൂടിയ നാട്ടുകാർ ചേർന്ന് യുവാവിനെ കണ്ണൂർ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വ്യാഴാഴ്ച്ച രാവിലെ 8.30 ഓടെയാണ് സംഭവം.
Advertisement
BERIKAN KOMENTAR ()