"

BREAKING NEWS

AD

AD

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

advertise here
തിരുവനന്തപുരം /പ്രമുഖ പൊതുപ്രവർത്തകനും ഉപഭോക്തൃ സംരക്ഷണ മേഖലയിലെ സജീവ സാന്നിധ്യവുമായിരുന്ന ഡിജോ കാപ്പൻ (68) അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2025 ഒക്ടോബറിൽ തിരുവനന്തപുരത്ത് വെച്ചുണ്ടായ കാർ അപകടത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിനെത്തുടർന്നുള്ള ചികിത്സകളിലായിരുന്നു അദ്ദേഹം. സാധാരണക്കാർക്കിടയിൽ ഉപഭോക്തൃ നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്‌ടിക്കുന്നതിലും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും ഡിജോ കാപ്പൻ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കേരള കോൺഗ്രസിലൂടെയാണ് ഡിജോ കാപ്പൻ രാഷ്ട്രീയ രംഗത്തേക്കിറങ്ങുന്നത്. അഴിമതിക്കെതിരെയുള്ള പോരാട്ടങ്ങളിലും പൊതുജനപ്രശ്‌നങ്ങളിലും സജീവമായി ഇടപെട്ടിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.
Advertisement
BERIKAN KOMENTAR ()